വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്കെതിരെ വീണ്ടും വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്താണ് സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും ചൈനീസ് അതിര്‍ത്തി അടയ്ക്കാനുള്ള അമേരിക്കന്‍ നീക്കത്തെ ലോകാരോഗ്യ സംഘടന എതിര്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിര്‍ത്തിയത് വിവാദമായ സാഹചര്യത്തിലാണ് വീണ്ടും വിമര്‍ശനങ്ങളുമായി ട്രംപ് രംഗത്തെത്തിയത്.
Read also: രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പാക് പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടികളുമായി ഇന്ത്യ
മറ്റ് രാജ്യങ്ങളെല്ലാം തന്നെ ലോകാരോഗ്യ സംഘടനയേ മാത്രമാണ് വിശ്വസിച്ചത്. ഒരു നിയന്ത്രണങ്ങളും നിരോധനങ്ങളും അവർ ഏര്‍പ്പെടുത്തിയില്ല. എന്നാല്‍, ഇതിന്റെയൊക്കെ ഫലമെന്താണെന്ന് ഇറ്റലിയിലും സ്പെയിനിലും ഫ്രാന്‍സിലുമെല്ലാം നമ്മള് കണ്ടതാണ്. ഇതൊക്കെകൊണ്ടാണ് ഡബ്ല്യൂഎച്ച്ഒ ചൈനയ്ക്ക് ഒപ്പം മാത്രമാണ് നില്‍ക്കുന്നത് എന്ന് താന്‍ പറഞ്ഞതെന്നും ട്രംപ് പറഞ്ഞു.
Post Your Comments