UAELatest NewsNewsGulf

കോവിഡ് ചികിത്സ : ലോകത്തിലെ മികച്ച 10 രാജ്യങ്ങളില്‍ ഇടം നേടി ഗള്‍ഫ് രാജ്യവ്യം

ദുബായ്•ലോകത്തിലെ ഏറ്റവും മികച്ച 10 കോവിഡ് ചികിത്സ കാര്യക്ഷമതയുള്ള രാജ്യങ്ങളിൽ യു.എ.ഇയും സ്ഥാനം പിടിച്ചതായി ഒരു അന്താരാഷ്ട്ര പഠനം.

യുകെ ആസ്ഥാനമായുള്ള ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ സർവേയിൽ, യു.എ.ഇ കൊറോണ വൈറസ് രോഗികളെ ഫലപ്രദമായി ചികിത്സിക്കുന്ന ലോക രാജ്യങ്ങളില്‍ പത്താംസ്ഥാനത്തും, അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുമാണ്.

ജർമ്മനി ഒന്നാം സ്ഥാനത്തും ചൈന രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും എത്തി. കോവിഡ് -19 ചികിത്സാ റാങ്കിംഗിൽ ഓസ്ട്രിയ, ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവ യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും സ്ഥാനത്തെത്തി.

കോവിഡ് ചികിത്സ കാര്യക്ഷമതാ റാങ്കിംഗ്

1. ജര്‍മ്മനി
2. ചൈന
3. ദക്ഷിണ കൊറിയ
4. ആസ്ട്രിയ
5. ഹോങ്കോങ്ങ്
6. സിംഗപ്പൂര്‍
7. തായ്‌വാന്‍
8. ഇസ്രയേല്‍
9. ജപ്പാന്‍
10. യു.എ.ഇ

uae-covid-19

shortlink

Related Articles

Post Your Comments

Related Articles


Back to top button