ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട്സ്പോട്ടുകള്‍ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട്സ്പോട്ടിലും ആറ് ജില്ലകളെ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം കേരളത്തിലെ രോഗബാധിത പ്രദേശങ്ങളെ മേഖല അടിസ്ഥാനത്തില്‍ തരംതിരിക്കാന്‍ തീരുമാനിച്ചിരുന്നു.
read also : സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി, വീടിന് പുറത്തിറങ്ങുന്നവർ ഉറപ്പായും ധരിച്ചിരിക്കണമെന്നു കർശന നിർദേശം
കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം ജില്ലകളെ അതീതീവ്രമേഖലയായും (റെഡ് സോണ്‍), വയനാട്, കോട്ടയം ജില്ലകളെ ഗ്രീന്‍സോണായും, മറ്റു ജില്ലകളെ ഓറഞ്ച് സോണായുമാണ് സംസ്ഥാന സര്‍ക്കാര്‍ തരംതിരിച്ചത്. എന്നാല്‍ സംസ്ഥാനത്തിന് സ്വന്തം നിലയില്‍ മേഖലകള്‍ തരംതിരിക്കാനാവില്ലെന്നാണ് കേന്ദ്രനിലപാട്. ജില്ലകളെ വേണമെങ്കില്‍ കേരളത്തിന് ഹോട്ട്സ്പോട്ടുകളുടെ കൂട്ടത്തില്‍ വര്‍ദ്ധിപ്പിക്കാം. ഹോട്ട്സ്പോട്ടില്‍ നിന്ന് ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കില്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളം നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
Post Your Comments