KeralaLatest NewsIndia

ഓച്ചിറയിൽ വീട്ടമ്മയെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവം, മുജീബ് റഹ്മാനെതിരെ സ്വർണ്ണക്കടത്ത് ആരോപണവും

ഗുരുവായൂരിൽ വെച്ച് താലികെട്ടി തന്നെ ഭാര്യയായിസംരക്ഷിച്ചു കൊള്ളാമെന്നും ബഹുഭാര്യാത്വം തൻ്റെ സമുദായത്തിൽ നിയമപരമായി കുഴപ്പമില്ലെന്നും വിശ്വസിപ്പിച്ചും, പ്രലോഭിപ്പിച്ചും നാളുകളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

തിരുവനന്തപുരം: ഓച്ചിറ സ്വദേശിനിയായ വീട്ടമ്മയെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 12 ലക്ഷം രൂപ തട്ടിയെടുക്കുകയുംചെയ്ത സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഇയാൾ മറ്റൊരു സ്ത്രീയെ കൂട്ടുപിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചു എന്ന സ്ത്രീയുടെ പരാതി സേനയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക്  എന്‍ സി പി യുവജന വിഭാഗം നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പരാതി നല്‍കി.

പൊലീസിലെ പല ഉന്നത ഉദ്യോഗസ്ഥർക്കും മാവേലിക്കരയിലെ അഭിഭാഷകനായ മുജീബ് റഹ്മാനുമായി അരുതാത്ത പല ഇടപാടുമുണ്ടെന്നാണ് ആരോപണം. ഇത് കൂടാതെ ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്തും നോട്ട് ഇരട്ടിപ്പിക്കലടക്കമുള്ള രാജ്യദ്രോഹ കുറ്റം ലഭിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്നും ആരോപണം ഉണ്ട്. ഇത് ശരി വെക്കുന്ന തരത്തിലുള്ള തെളിവുകളും ചില മാധ്യമങ്ങള്‍ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. ലോക് ഡൗൺ കാലത്തെ ആദ്യത്തെ സ്ത്രീ പീഡന പരാതി കോവിഡിൻ്റെ സാഹചര്യത്തിൽ ഈ മെയിലാണ് ഇന്നലെ പോലീസിന് ലഭിച്ചത്.

ഭർത്താവുമായി വേർപിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വർഷം മുമ്പ് ഒരു കേസ്സുമായി ബസപ്പെട്ടാണ് മുജീബ് റഹ്മാനമായി പരിചയപ്പെട്ടത്.തുടർന്ന് ഇയാൾ മൊബൈലിൽ നിരന്തരം സന്ദേശങ്ങൾ അയക്കുകയും ബന്ധം ഊഷ്മളമാക്കുകയും ചെയ്തു. പിന്നീട് തൻ്റെ സങ്കല്പത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, ഗുരുവായൂരിൽ വെച്ച് താലികെട്ടി തന്നെ ഭാര്യയായിസംരക്ഷിച്ചു കൊള്ളാമെന്നും ബഹുഭാര്യാത്വം തൻ്റെ സമുദായത്തിൽ നിയമപരമായി കുഴപ്പമില്ലെന്നും വിശ്വസിപ്പിച്ചും, പ്രലോഭിപ്പിച്ചും നാളുകളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ഒന്നര വർഷം മുമ്പ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ബലമായി കീഴ്പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി. നഗ്ന ഫോട്ടോകളെടുത്തു ഭീഷണിപ്പെടുത്തി .തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഹോട്ടലുകളുടെ പേരും വ്യക്തമാക്കിയിട്ടുണ്ട്. ഡി.ജി.പി,ക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതിയുടെ കോപ്പി സമർപ്പിച്ചിട്ടുണ്ട്.

യുവതിയുടെ മൊഴി പ്രകാരം ഇയാൾക്ക് പാകിസ്ഥാനിൽ നിന്നുള്ള കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും ഇവരുമായി അടിക്കടി ബന്ധപ്പെടാറുണ്ടെന്നും കൂടാതെ ദുബായിലേക്ക് പലരെയും 10 ദിവസത്തേക്ക് പണം മുടക്കി ഇയാൾ സ്വർണ്ണ കടത്തിന് വേണ്ടി കൊണ്ടുപോകാറുണ്ടെന്നുമാണ്. ഇത് കൃത്യമായി തെളിയണമെങ്കില്‍ ഇയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

ഇദ്ദേഹം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ ചാനലുകളില്‍ ആക്ഷേപിച്ചതിനാല്‍ രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും നേതൃത്വം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button