KeralaLatest NewsNews

കേരളത്തിലെ ഏഴ് ജില്ലകള്‍ റെഡ് സോണില്‍, ഓറഞ്ച് സോണില്‍ ആറ് ജില്ലകൾ; അപ്രതീക്ഷിതമായി വയനാടും പട്ടികയിൽ; കേരളം അതിശക്തമായ പ്രതിരോധത്തിലേക്ക്; ജാഗ്രത കുറയ്ക്കില്ല

ന്യൂഡല്‍ഹി: കോവിഡ് ഭീഷണിയുടെ തോതനുസരിച്ച്‌ രാജ്യത്തെ ജില്ലകളെ തരം തിരിച്ചപ്പോൾ കേരളത്തിലെ ഏഴ് ജില്ലകളാണ് റെഡ് സോണിൽ എത്തിയത് . കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നീ ജില്ലകളാണ് റെഡ് സോണിൽ വന്നത്. കാസര്‍കോട് 167ഉം കണ്ണൂരില്‍ 78ഉം മലപ്പുറത്ത് 20ഉം എറണാകുളത്ത് 24ഉം പത്തനംതിട്ടയില്‍ 17ഉം തിരുവനന്തപുരത്ത് 14ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലകളെ റെഡ് സോണിൽ ഉൾപ്പെടുത്തിയത്. ഇതില്‍ വയനാട്ടില്‍ ചില മേഖലകളില്‍ മാത്രമാണ് പ്രശ്‌നം. 3 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തത്‌. ഓറഞ്ച് സോണില്‍ കേരളത്തില്‍ തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നിവയാണുള്ളത്. ഗ്രീൻ സോണിൽ കോഴിക്കോടും.

Read also: ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം

രോഗവ്യാപന സാധ്യതയേറിയ ഹോട്‌സ്‌പോട്ടുകളാണ് റെഡ് സോൺ. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും സ്ഥിതി രൂക്ഷമാകാന്‍ ഇടയുള്ളതുമായ നോണ്‍ ഹോട്‌സ്‌പോട്ടുകളാണ് ഓറഞ്ച് സോണ്‍. സുരക്ഷിതമായ ജില്ലകള്‍ ഗ്രീന്‍ സോണ്‍. ഇതിൽ വയനാട് റെഡ് സോണില്‍ എത്തിയത് കേരളത്തിന് അപ്രതീക്ഷിതമായിരുന്നു. രണ്ടാഴ്ചയ്ക്കിടെ പുതുതായി ഒരാള്‍ക്കും രോഗബാധ ഇല്ലാത്ത സ്ഥലങ്ങൾ ഓറഞ്ച് സോണിലേക്ക് മാറും. 28 ദിവസമായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളാണ് ഗ്രീന്‍ സോണില്‍ ഉൾപ്പെടുത്തുക. ഇതോടെ കേരളത്തില്‍ 20ന് ശേഷവും വലിയ ഇളവുകള്‍ കിട്ടാന്‍ വഴിയില്ലെന്നാണ് റിപ്പോർട്ട്. അതിശക്തമായ പ്രതിരോധം തന്നെയാണ് കേരളത്തിലും സ്വീകരിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button