Latest NewsKeralaNews

നിങ്ങള്‍ക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ..ഒരു മാതാഅമൃതാനന്ദമയി ഇറങ്ങിയിരിക്കുന്നു..മാതാഅമൃതാനന്ദമയിയേയും ആര്യാടനേയും അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ വീഡിയോ : നബീസക്കെതിരെ പൊലീസ് കേസ്

മലപ്പുറം: മാതാഅമൃതാനന്ദമയിയേയും ആര്യാടനേയും അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ വീഡിയോ. ‘നബീസ നബീസ നബീസ’ എന്ന ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്ത സ്ത്രീക്കെതിരെയാണ് തിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍  ചെയ്തിരിക്കുന്നത്.

മാതാഅമൃതാനന്ദമയിഅമ്മക്ക് തുല്യം അമ്മമാത്രമാണണെന്ന് പറഞ്ഞ് വാഴ്ത്തിയ ആര്യാടനെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വീഡിയോ  മാതാഅമൃതാനന്ദമയിയെ വളരെമോശമായ പദപ്രയോഗങ്ങള്‍കൊണ്ടാണ് വിമര്‍ശിച്ചത്. ‘ജീവിതത്തില്‍ മാതാവിന്റെ ഉദരത്തില്‍നിന്നും പുറത്തേക്കുവന്നിട്ട് അള്ളാഹ് എന്നൊരു വാക്കുപോലും പറയാത്ത ആര്യാടന്‍ മുഹമ്മദേ..ഒരു ദിഖ്റോ സ്വലാത്തോ ചെല്ലാത്ത ആര്യാടന്‍ മുഹമ്മദേ..ജീവിതത്തില്‍ ഇതുവരെ സുജൂദ് ചെയ്യാത്ത ആര്യാടന്‍ മുഹമ്മദേ..താങ്കളെ കൊണ്ടെ പറ്റുകയൊള്ളു മാതാഅമൃതാനന്ദമയി് അമ്മക്ക് തുല്യം അമ്മമാത്രമെന്ന് പറഞ്ഞ് പുകഴ്ത്താന്‍. ആ മാതാഅമൃതാനന്ദമയിയോട് ചോദിക്കാനുള്ളത്. നിങ്ങള്‍ക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ…ഇത്രയും വലിയ മഹാദുരന്തം ഈ നാടിനെ വേട്ടയാടുമ്പോ നിങ്ങളുടെ ഒരു പ്രഖ്യാപനംകേട്ടു.

രണ്ടുവര്‍ഷം മുമ്പ് ഞാന്‍ കൊറോണയെ ഗര്‍ഭിണിയായി ആ കൊറോണയെ ഞാന്‍ 2020ല്‍ പ്രസവിച്ചു ആ കൊറോണ, ആ മകന്‍ മറ്റുള്ളവരുടെ ശരീരത്തില്‍ കടന്നുകൂടിപ്പോയി അതോണ്ട് എല്ലാവരും പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കുക എന്നത് തന്നെയാണ് എല്ലാവര്‍ക്കും നല്ലത്. അതൊള്ളു രക്ഷ. നിങ്ങളെയൊക്കെ ചാമയിട്ട് വെടിവെക്കണം ഒരു മാതാഅമൃതാനന്ദമയി ഇറങ്ങിയിരിക്കുന്നു. ഇത്രയും പ്രായമായില്ലേ നിങ്ങള്‍ക്ക്. നിങ്ങള്‍ക്ക് ജനങ്ങള്‍ക്ക് നല്‍കിയ ബഹുമാനം അത് നിങ്ങള്‍ തന്നെ ഇല്ലാതാക്കിക്കളഞ്ഞു.’ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെയാണ്മാതാ അമൃതാനന്ദമയിയും ആര്യാടനുമെതിരെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button