Latest NewsFootballNewsSports

എടികെയിലെ മലയാളി സ്‌ട്രൈക്കറെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

എ ടി കെയിലെ മലയാളി താരവും കേരളത്തിന്റെ യുവ സ്‌ട്രൈക്കറുമായ ജോബി ജസ്റ്റിനെ തീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്. താരവുമായി ബ്ലാസ്റ്റേഴ്‌സ് ഇതിനകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. മലയാളി താരമായതു കൊണ്ടു തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫര്‍ ജോബി നിരസിക്കല്ല എന്നാണ് കരുതുന്നത്. ഈ സീസണില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം ഐ എസ് എല്‍ കിരീടം നേടിയെങ്കിലും ജോബിക്ക് അധികം അവസരം ലഭിച്ചിരുന്നില്ല.

ഈ സീസണ്‍ തുടക്കത്തില്‍ ആയിരുന്നു ഈസ്റ്റ് ബംഗാള്‍ വിട്ട് ജോബി ജസ്റ്റിന്‍ എ ടി കെയിലേക്ക് എത്തിയത്. ഈസ്റ്റ് ബംഗാളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് താരം കൊല്‍ക്കത്തയില്‍ എത്തിയത്. എന്നാല്‍ പത്ത് മത്സരങ്ങള്‍ ആണ് ആകെ ഈ സീസണില്‍ ജോബിക്ക് ടീമിന് വേണ്ടി കളിക്കാനായത്. ഇതില്‍ ഭൂരിഭാഗവും താരം സബ് ആയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും ഈ ലീഗില്‍ കൊല്‍ക്കത്തയ്ക്കായി താരം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button