കൊച്ചി: കഴിഞ്ഞ 16 ദിവസമായി ഒരു കോവിഡ് 19 കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയായ് മാറിയ വയനാടിനെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കൊവിഡ് ബാധ ഫലപ്രദമായി നേരിട്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് കണ്ടെത്തിയ ജില്ലയില്‍ വയനാടും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വയനാടിന്റെ ചെറുത്തുനില്‍പ്പിനെ ഫേസ്‌ബുക്കിലൂടെയാണ് രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചത്.
തന്റെ മണ്ഡലത്തെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും പ്രതിരോധ രംഗത്ത് സജീവമായി നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കലക്ടര്‍ക്കുമടക്കം സല്യൂട്ട് ചെയ്യുന്നതായും ഫേസ്‌ബുക്കിൽ കുറിച്ചു. ജില്ലാ കളക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ ഭരണകൂടം എന്നിവരുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു, രാഹുല്‍ കുറിച്ചു.
കൊറോണ വൈറസ് നിയന്ത്രണാതീതം ; ഇന്ത്യയോട് സഹായാഭ്യർത്ഥനയുമായി iപാകിസ്ഥാന്‍
കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ 25 ജില്ലകളില്‍ ഒന്നായി വയനാടും ഇടം പിടിച്ചിരുന്നു. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ മാത്രമാണ് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്. മാര്‍ച്ച് 30നാണ് വയനാട്ടില്‍ അവസാനമായി ഒരു കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്.
Post Your Comments