Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaInternational

കോവിഡ് 19 പ്രതിരോധം, ലോക്ക്ഡൗണ്‍ നീട്ടിയതില്‍ നരേന്ദ്രമോദി സര്‍ക്കാരിനു അനുമോദനവുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിൽ മോദി സര്‍ക്കാരിനു അനുമോദനവുമായി ലോകാരോഗ്യ സംഘടന. സമയബന്ധിതവും കര്‍ശനവുമായ നടപടി മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് ലോക്ക്ഡൗണ്‍ നീട്ടിയതുമായി ബന്ധപ്പെട്ടു ലോകാരോഗ്യസംഘടന വ്യക്തമാക്കി.

Also read : രാജ്യത്ത് ഭക്ഷണത്തിനും മരുന്നുകള്‍ക്കും മറ്റു അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല : ജനങ്ങള്‍ക്ക് അമിത് ഷായുടെ ഉറപ്പ്

ഇപ്പോൾ ഫലത്തെ കുറിച്ച്‌ പറയാറായിട്ടില്ല. എന്നാല്‍, ആറുമാസത്തെ ലോക്ക് ഡൗണിലൂടെ ഫലപ്രദമായ സാമൂഹിക അകലം പാലിക്കല്‍, രോഗബാധ കണ്ടെത്തല്‍, ഐസൊലേഷന്‍, സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ തുടങ്ങിയവ സാധ്യമായാല്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ സൗത്ത്‌ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് അറിയിച്ചു.

വലുതും വ്യത്യസ്തവുമായ വെല്ലുവിളികളുണ്ടായിട്ടും ഈ മഹാമാരിക്കെതിരെ പോരാടുന്നതില്‍ അചഞ്ചലമായ സമര്‍പ്പണമാണ് ഇന്ത്യ കാണിച്ചത്. ഈ പരീക്ഷണകാലഘട്ടത്തില്‍, അധികൃതര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള അതേ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ടെന്നും ഈ വൈറസിനെ പ്രതിരോധാക്കുന്നതിന് എല്ലാവരും അവനവനാല്‍ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കേണ്ട സമയമാണിതെന്നും ഡോ. പൂനം ഖേത്രപാല്‍ സിങ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button