കൊച്ചി: ലോക്ക് ഡൗണിൽ മികച്ച നേട്ടം കൈവരിച്ച് രാജ്യത്തെ ടെലികോം കമ്പനികൾ. വരുമാനത്തകര്‍ച്ചയും കടബാദ്ധ്യതയും നികുതിഭാരവും മൂലം നട്ടംതിരിഞ്ഞ ടെലികോം കമ്ബനികള്‍ക്ക് ലോക്ക് ഡൗണ്‍ ലോക്ക് ഡൗൺ വലിയ നേട്ടമുണ്ടാക്കി. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുന്നതോടെ, മൊബൈല്‍ ഡാറ്റാ ഉപഭോഗം കുത്തനെ വര്‍ദ്ധിച്ചു. ഇതിന്റെ ചുവടപിടിച്ച്, മാര്‍ച്ച് പാദത്തില്‍ മാത്രം വരുമാനം 15 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്നാണ് വിലയിരുത്തല്‍.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ടെലികോം കമ്ബനികള്‍ക്ക് ലഭിച്ചിരുന്ന ശരാശരി വരുമാനം (എ.ആര്.പി.യു – ആവറേജ് റെവന്യൂ പെര് യൂസര്‍) 124 രൂപയായിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ വരുമാനം 140-145 രൂപയായി ഉയര്‍ന്നുവെന്ന് സെല്ലുലാര്‍ ഓപ്പറേറ്രേഴ്സ് അസോസിയേഷന് ഒഫ് ഇന്ത്യ (സി.ഒ.എ.ഐ) വ്യക്തമാക്കി. മാര്‍ച്ചില്‍ മാത്രം ഡാറ്റാ ഉപഭോഗം 15 മുതല്‍ 30 ശതമാനം വരെ കൂടിയിട്ടുണ്ട്.
25 ലക്ഷം പേരെ പ്രതിമാസം ടെലികോം കമ്ബനികള്‍ പുതിയ വരിക്കാരായി ചേര്‍ക്കാറുണ്ട്. മാര്‍ച്ചില്‍ ചേര്‍ത്തത് വെറും അഞ്ചുലക്ഷം പേരെയാണ്. എന്നിട്ടും, ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം കൂടാന്‍ സഹായിച്ചത് ഡാറ്രാ ഉപഭോഗത്തിലെ കുതിപ്പാണ്. ഈ വര്‍ഷം ഡിസംബറോടെ, എ.ആര്.പി.യു 180 രൂപയായി വര്‍ദ്ധിക്കുമെന്നാണ് കമ്ബനികളുടെ പ്രതീക്ഷ. നടപ്പുവര്‍ഷത്തെ വരുമാനത്തില്‍ 12 ശതമാനം വരെ വര്‍ദ്ധനയും പ്രതീക്ഷിക്കുന്നു.
പ്രതീക്ഷയുടെ ട്രാഫിക്ക്
30%
ലോക്ക് ഡൗണ്‍ കാലത്ത് മൊബൈല്‍ ഡാറ്റാ ഉപഭോഗത്തിലുണ്ടായ വര്‍ദ്ധന 15 മുതല്‍ 30 ശതമാനം വരെ.
15%
ഡാറ്റാ ഉപഭോഗം കൂടിയതോടെ, ടെലികോം കമ്ബനികളുടെ വരുമാനത്തില്‍ മാര്‍ച്ച് പാദത്തിലുണ്ടായ വളര്‍ച്ച 15 ശതമാനം.
₹145
ഉപഭോക്താക്കളില്‍ നിന്ന് 2019 ഡിസംബറില്‍ കമ്ബനികള്‍ക്ക് ലഭിച്ച ശരാശരി വരുമാനം 124 രൂപ. മാര്‍ച്ചില്‍ ഇത് 145 രൂപയായി ഉയര്‍ന്നു.
Post Your Comments