ബെംഗളൂരു : കർണാടകയിൽ വീണ്ടും കോവിഡ് മരണം. ബംഗളൂരുവിൽ ചികിത്സയിലായിരുന്ന എഴുപത്തിയാറുകാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 10ലെത്തി, ഇന്ന് 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 260 ആയി ഉയർന്നു. ബംഗളൂരു നഗരത്തിൽ മാത്രം 80 കോവിഡ് ബാധിതരാണുള്ളത്.
Also read : മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ ബാധ
അതേസമയം ഡൽഹിയിൽ സൈനിക ഡോക്ടർക്കും കോവിഡ് 19. വൈറസ് ബാധിതരെ ചികിത്സിച്ച ലഫ്. കേണൽ പദവിയിലുള്ള ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഉൾപ്പെടെ 17 പേരെ നിരീക്ഷണത്തിലാക്കി. ഡല്‍ഹിയില്‍ കോവിഡിന് എതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് വരികയായിരുന്നു ഡോക്ടറെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ സൈന്യത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. കൂടാതെ സേനയിൽ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഡോക്ടറാണ് ഇദ്ദേഹം
Post Your Comments