
ന്യൂഡല്‍ഹി• രാജ്യവ്യാപകമായ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. നാളെ മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം. ഏപ്രില്‍ 20 വരെയാണ് കര്‍ശന നിയന്ത്രണം.
കോവിഡ് ബാധിത പ്രദേശങ്ങള്‍ക്ക് നിലവിലുള്ള ഇളവുകള്‍ എടുത്ത് കളയും. ഈ പ്രദേശങ്ങളെ ഒറ്റപ്പെടുത്തി നിയന്ത്രിക്കും. മേയ് 3 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നാളെ പുറത്തിറക്കും. ഏതൊക്കെ തരത്തിലുള്ള നിയന്ത്രണങ്ങളാണ്, ഏതൊക്കെ ഇളവുകളാണ് ഉണ്ടാകുക എന്നതെല്ലാം മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കും. വരുന്ന ഏപ്രില്‍ 20 വരെ എല്ലാ സംസ്ഥാനങ്ങളെയും ജില്ലകളെയും സൂക്ഷ്മമായി നിരീക്ഷിക്കും. ഇനി പുതുതായി ഒരു ഹോട്‌സ്‌പോട്ടും ഉണ്ടാവാന്‍ സംസ്ഥാനങ്ങള്‍ അനുവദിക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇതില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിച്ചാല്‍ ചില ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇളവുകള്‍ ഏപ്രില്‍ 20നുശേഷമാകും തീരുമാനിക്കുക. സ്ഥിതി മോശമായാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കും. യാത്രാനിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുകയില്ല . കാര്‍ഷികമേഖലയ്ക്ക് ഇളവുനല്‍കും. നിയന്ത്രണം കര്‍ശനമായി തുടരും. എല്ലാവരും തുടര്‍ന്നും സഹകരിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.
Post Your Comments