ന്യൂഡൽഹി: മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയ പ്രധാന മന്ത്രി സ്ഥിതി മോശമായാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞു. 20നു ശേഷം ഇളവുകള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടി ചേർത്തു. അടുത്ത തിങ്കളാഴ്ചവരെ ശക്തമായ നിയന്ത്രണം തുടരും. ഇളവുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം നാളെയുണ്ടാകും.
യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുകയില്ല. കാര്‍ഷികമേഖലയ്ക്ക് ഇളവുനല്‍കും. നിയന്ത്രണം കര്‍ശനമായി തുടരും. എല്ലാവരും സഹകരിക്കണം. കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. അനുസരണയുള്ള പടയാളികളെ നമിക്കുന്നു, യുദ്ധം ഇതുവരെ ജയിച്ചു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസിലാക്കുന്നു. ഉല്‍സവങ്ങള്‍ മാതൃകാപരമായി ആഘോഷിച്ചു. മുന്‍കരുതല്‍ സഹായിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്യുംമുമ്പേ വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടങ്ങി.
യാത്രാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കി മറ്റു രാജ്യങ്ങള്‍ നേരിട്ട പ്രയാസങ്ങളും നടപടികളും നാം കണ്ടു. 550 രോഗികള്‍ മാത്രമുള്ളപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെക്കാള്‍ മെച്ചം. സാമ്പത്തിക തകര്‍ച്ച ഉണ്ട്, പക്ഷേ ജീവനേക്കാള്‍ വലുതല്ല ഇത്. എല്ലാ ഹോട്സ്പോട്ടുകളും സംസ്ഥാനങ്ങളിലെ സ്ഥിതിയും നിരീക്ഷിക്കും. പ്രധാന മന്ത്രി പറഞ്ഞു.
Post Your Comments