Latest NewsNewsIndia

രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി; പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ന്യൂഡൽഹി:  പ്രധാന മന്ത്രി നരേന്ദ്ര മോദി രാവിലെ കൃത്യം പത്തു മണിക്ക് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്‌തു തുടങ്ങി. രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡ് പ്രതിരോധം നല്ല രീതിയിൽ പോകുന്നു. കോവിഡ് ഫലപ്രദമായി നേരിടുന്നതിൽ രാജ്യം വിജയിച്ചു. നരേന്ദ്ര മോദി പറഞ്ഞു.

കോവിഡിനെതിരായ യുദ്ധത്തിൽ ജനങ്ങൾ ഒരുപാട് ത്യാഗം സഹിച്ചു. ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് മാതൃകയായി. ബി ആർ അംബേദ്കറെ മോദി അനുസ്മരിച്ചു. ഇന്ത്യ മറ്റേത് രാജ്യത്തേക്കാൾ സുരക്ഷിതമാണ്. എന്നാൽ യാഥർഥ്യങ്ങളെ അവഗണിക്കാനാവില്ല. ജനങ്ങളുടെ ജീവനാണ് ഏറ്റവും പ്രദാനം. അതിനാൽ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി. 19 ദിവസത്തേക്ക് കൂടി രാജ്യം സമ്പൂർണമായി അടച്ചിടും. അടുത്ത ഒരാഴ്‌ച രാജ്യത്തിന് വളരെ നിർണായകമാണ്. നരേന്ദ്ര മോദി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button