കണ്ണൂർ: കോവിഡ് പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെ കേരളത്തിലെ വടക്കൻ ജില്ലകൾ. കണ്ണൂർ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ന്യൂ മാഹി പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും. രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി.
കണ്ണൂർ ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളെ റെഡ് സോണിലും എട്ട് തദ്ദേശ സ്ഥാപനങ്ങളെ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തിയാണ് നിയന്ത്രണം. കൂത്തുപറമ്പ് നഗരസഭയെയും പാട്യം, കതിരൂര്‍, കോട്ടയം മലബാര്‍ പഞ്ചായത്തുകളെയുമാണ് റെഡ് സോണായി പ്രഖ്യാപിച്ചത്. തലശ്ശേരി, പാനൂര്‍ മുനിസിപ്പാലിറ്റികള്‍, ന്യൂമാഹി, മൊകേരി, പന്ന്യന്നൂര്‍, ചിറ്റാരിപ്പറമ്പ്, ചൊക്ലി, നടുവില്‍ പഞ്ചായത്തുകള്‍ എന്നിവയാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ടത്. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ യെല്ലോ സോണിലാണ്.
അവശ്യ സാധനങ്ങളെല്ലാം കോള്‍ സെന്റര്‍ വഴി വീടുകളിലെത്തിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കും. റേഷന്‍ കടകള്‍, മറ്റ് സിവില്‍ സപ്ലൈസ് ഷോപ്പുകള്‍, ബാങ്കുകള്‍, മല്‍സ്യ-മാംസ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ അടച്ചിടും. റെഡ് സോണായി പ്രഖ്യാപിച്ച ഇടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള ഒരു വ്യാപാര സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കില്ല.
ALSO READ: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി
റെഡ് സോണ്‍ പ്രദേശങ്ങളില്‍ ആളുകളുടെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കും. ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങുന്നതും ഒരുമിച്ചു കൂടുന്നതും കര്‍ശനമായി തടയും. ഈ മേഖലകളിലേക്ക് പുറത്ത് നിന്നുള്ള ആളുകള്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഓറഞ്ച് സോണിൽ നിയന്ത്രണങ്ങളോടെ അവശ്യ സർവ്വീസുകൾ മാത്രം അനുവദിക്കും. ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ച ന്യൂ മാഹിയിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.
Post Your Comments