കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണയുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിനുമായി രണ്ടുകോടി രൂപയുടെ ധനസഹായം നൽകി.
ടൊയോട്ട മോട്ടോഴ്‌സ് വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍, ഡെപ്യൂട്ടി എംഡി രാജി ബി.കേട്ട്കലെ എന്നിവര്‍ രണ്ടുകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കൈമാറി. കമ്പനിയുടെ സംഭാവനയായ 1,35,48,553 രൂപ സംസ്ഥാന ദുരന്തനിവാരണ വകുപ്പിനും തൊഴിലാളികള്‍ പിരിച്ചെടുത്ത 64,51,447 രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകിയത്. അതോടൊപ്പം സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. ഇതിനുപുറമെ, ടൊയോട്ട ഗ്രൂപ്പ് ഓഫ് കമ്പനീസ് കര്‍ണാടക സര്‍ക്കാരിന് 55 ലക്ഷം രൂപയുടെ ധനസഹായവും നല്‍കിയിരുന്നു.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെ ഡീലര്‍മാരുടെ സംരക്ഷണത്തിനായി ടൊയോട്ട കോവിഡ് പാക്കേജ് അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കള്‍ക്കായി സൗജന്യ സര്‍വ്വീസ് വാഹനത്തിന്റെ വാറണ്ടി എന്നിവ നീട്ടി നല്‍കുമെന്നും കമ്പനി അറിയിച്ചിരുന്നു.
Post Your Comments