ന്യൂഡൽഹി: ലോകം ഒന്നടങ്കം ചൈനീസ് വൈറസിനെതിരെ പട പൊരുതുമ്പോൾ ചൈനയെ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ച് അമേരിക്കയും ജപ്പാനും. ചൈനയിൽ നിന്നു തുടങ്ങിയ മഹാമാരി ഒട്ടുമിക്ക രാജ്യങ്ങളിലും എത്തികഴിഞ്ഞു. ചൈനയിലെ വുഹാനിലെ ഒരു ചെറിയ മാർക്കറ്റിൽ തുടങ്ങിയ കൊറോണ വൈറസ് ഇന്ന് ലോകത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളറാണ് നഷ്ടമായിരിക്കുന്നത്. ലോക സാമ്പത്തിക മേഖലയെ ഒന്നടങ്കം തകർത്തിരിക്കുന്നു. ഇതിനാൽ തന്നെ, ചൈനയിലെ കമ്പനികളും മറ്റു ടെക് വിദഗ്ധരെയും തിരിച്ചുവിളിക്കാനാണ് അമേരിക്കയും ജപ്പാനും തീരുമാനിച്ചിരിക്കുന്നത്. കൊറോണവൈറസിന് കാരണക്കാരായ ചൈനയെ എല്ലാ മേഖലയിലും ഒറ്റപ്പെടുത്താൻ തന്നെയാണ് അമേരിക്കയും ജപ്പാനും ആലോചിക്കുന്നത്.
ലോകമെമ്പാടുമുള്ള കമ്പനികൾക്ക് വൻ നഷ്ടം സംഭവിച്ചിരിക്കുന്നു. ഇതിനെല്ലാം കാരണക്കാരായ ചൈനയുമായി ബന്ധം വേണ്ടെന്നാണ് മിക്ക രാജ്യങ്ങളും പറയാതെ പറയുന്നത്. വിദേശ കമ്പനികളെല്ലാം ചൈനയിൽ നിന്ന് പുറത്തുപോകാനുള്ള ശ്രമത്തിലാണ്. അങ്ങനെ വന്നാൽ അമേരിക്കൻ കമ്പനികളിൽ ഒരു ഭാഗം ഇന്ത്യയിലേക്ക് വരും. ഇത് സാമ്പത്തികമായി ഇന്ത്യക്ക് ഏറെ നേട്ടമാകും.
കോവിഡ്-19 മഹാമാരി കാരണം രാജ്യത്തുടനീളമുള്ള ഉൽപാദന പ്ലാന്റുകൾ അടച്ചുപൂട്ടിയപ്പോൾ വിവിധ ജാപ്പനീസ് ഭീമന്മാർക്ക് സ്റ്റോക്കുകളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ചൈനയിൽ ഉൽപ്പാദന സൗകര്യങ്ങളുള്ള പ്രധാന യുഎസ് ടെക് ഭീമൻമാരായ ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഉൽപാദന പ്ലാന്റുകൾ ഇവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുകയാണെന്ന് മാർച്ചിൽ റിപ്പോർട്ടുണ്ടായിരുന്നു.
ALSO READ: പാലക്കാട് അതിർത്തി കടക്കാൻ ശ്രമം നടത്തി ഇതര സംസ്ഥാന തൊഴിലാളികൾ; പിന്നീട് സംഭവിച്ചത്
അമേരിക്കയ്ക്ക് പിന്നാലെ ഇപ്പോൾ ജപ്പാനും ചൈന വിടാനൊരുങ്ങുകയാണ്. ജപ്പാൻ ടൈംസ് റിപ്പോർട്ട് പ്രകാരം ജാപ്പനീസ് സർക്കാർ തങ്ങളുടെ രാജ്യത്തെ കമ്പനികളെ ചൈനയിൽ നിന്ന് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിന് 200 കോടി ഡോളർ ചെലവഴിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
Post Your Comments