മുംബൈ: മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ മാത്രം കൊറോണ സ്ഥിരീകരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 70 ആയി. മഹാരാഷ്ട്രയിൽ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 2515 ആയി ഉയര്‍ന്നു.ഇതിനിടെ പൂനെയില്‍ നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ മരണം 165 ആയി ഉയര്‍ന്നു.
Post Your Comments