കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നു എന്ന ഹര്‍ജിയില്‍ സുപ്രീം കോടതിവിധി ശ്രദ്ധേയമാകുന്നു. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാനില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി .
നിസാമുദിന്‍ സമ്മേളനവുമായി ബന്ധപ്പെട്ട കൊവിഡ് വാര്‍ത്തകളെ മുസ്ളീം സമുദായത്തിനെതിരായി വര്‍ഗീയവത്കരിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന ജമാഅത്ത് ഉലമ ഐ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രിംകോടതി നിലപാട് വ്യക്തമാക്കിയത്.
ബ്രീട്ടീഷ് വിനോദ സഞ്ചാരിയെ ഒരു മാസത്തോളം ഒളിപ്പിച്ചു താമസിപ്പിച്ച ഹൗസ് ബോട്ട് ഉടമ പിടിയിൽ
അതേസമയം പ്രസ് കൗണ്‍സിലിനെ കക്ഷിയാക്കുവാൻ കോടതി നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, ഹര്‍ജി വീണ്ടും രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ തീരുമാനിച്ചു.
Post Your Comments