Latest NewsNewsSaudi ArabiaGulf

തൊഴിലുടമയുമായുള്ള കരാര്‍ അവസാനിച്ച പ്രവാസികളെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള പദ്ധതി നിലവില്‍ വന്നു

റിയാദ് : തൊഴിലുടമയുമായുള്ള കരാര്‍ അവസാനിച്ച പ്രവാസികളെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള പദ്ധതി നിലവില്‍ വന്നു. സൗദിയിലാണ് പുതിയ പദ്ധതി നിലവില്‍ വന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാതിരുന്ന പ്രവാസികളെ സ്വന്തം നാടുകളിലേക്ക് മടക്കി അയക്കുന്നതിനുള്ള പദ്ധതി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തയ്യാറാക്കി. ഏപ്രില്‍ ആദ്യം മുതല്‍ക്കു തന്നെ നിരവധി സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ചു പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്.

തൊഴിലുടമകളുമായുള്ള കരാറുകള്‍ അവസാനിച്ച പ്രവാസികളെ നാട്ടിലേക്ക് മടക്കി അയക്കുന്നത് സുഗമമാക്കുന്നതിനാണ് ഈ സംരംഭം പ്രധാനമായും ലക്ഷ്യമിടുന്നത്.

നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെ അംഗീകൃത പ്രീതിനിധികള്‍ക്കു മാത്രമേ ഈ സേവനം ഓണ്‍ലൈനില്‍ ലഭ്യമാവുകയുള്ളു. നിലവില്‍ ജോലി ചെയ്തു വന്നിരുന്ന പ്രവാസി തൊഴിലാളികള്‍ക്കു മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയു. അതുകൊണ്ട് തന്നെ സമര്‍പ്പിക്കുന്ന ഒരു അപേക്ഷയില്‍ തന്നെ എല്ലാ പ്രവാസികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം, ജീവനക്കാരുടെ പേരുകള്‍ അവരുടെ പാസ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ വേണം ഇംഗ്ലീഷില്‍ നല്‍കേണ്ടത് തുടങ്ങിയവയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button