ന്യൂഡല്‍ഹി: ഈ മാസം ആരംഭിയ്ക്കുന്ന റമസാന്‍ വ്രതാനുഷ്ഠാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നു കേന്ദ്രസര്‍ക്കാര്‍. പ്രാര്‍ഥനകള്‍ വീടുകളില്‍ത്തന്നെയാകണമെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അഭ്യര്‍ഥിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Also : പള്ളികളില്‍ റമദാനിലും നമസ്‌കാരം ഉണ്ടാവില്ല; പുണ്യമാസത്തിലും പ്രാര്‍ത്ഥനകള്‍ വീട്ടിലൊതുങ്ങും
ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തീരുമാനം പ്രഖ്യാപിക്കും. രാവിലെ 10നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ലോക്ഡൗണ്‍ രണ്ടാഴ്ച്ചത്തേയ്ക്കു കൂടി നീട്ടുമെന്നാണ് കരുതുന്നത്. ശനിയാഴ്ചമുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
Post Your Comments