Latest NewsNewsIndia

ഒന്നുകില്‍ മൂന്ന് അടി, അല്ലെങ്കില്‍ ആറടി, ആറ് അടി എന്നാല്‍ നിങ്ങളുടെ കല്ലറയുടെ അളവ് ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജമ്മയുടെ വീഡിയോ

ഒന്നുകില്‍ മൂന്ന് അടി, അല്ലെങ്കില്‍ ആറടി. ആറ് അടി എന്നു ഉദ്ദേശിക്കുന്നത് നിങ്ങളുടെ കല്ലറയുടെ അളവ്. ഈ വാക്കുകാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു മീറ്റര്‍ അകലം പാലിക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പലരും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനെതിരെയുള്ള ബോധവത്കരണ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.

എന്തിനു വേണ്ടിയാണ്? പച്ചക്കറിയും പഴങ്ങളും വാങ്ങാന്‍ എപ്പോഴാണ് നിങ്ങള്‍ പുറത്തു പോകുന്നത്? എങ്ങനെയാണ് നിങ്ങള്‍ മറ്റൊരാളില്‍ വീണു പോകുന്നത്? മറ്റുള്ളവര്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നതെന്തിന്? മൂന്നടി അകലെ നിന്ന് ഇല്ല എന്ന് പറയൂ! ഒരു മീറ്റര്‍ അകലെ നിന്ന് ഇല്ല എന്ന് പറയൂ! മൂന്നടി എന്നു പറയുന്നത് ഒരു മീറ്റര്‍. അത് നിങ്ങളുടെ മനസ്സില്‍ കുറിച്ചിടൂ. ഒന്നുകില്‍ മൂന്ന് അടി, അല്ലെങ്കില്‍ ആറടി. ആറ് അടി എന്നു ഉദ്ദേശിക്കുന്നത് നിങ്ങളുടെ കല്ലറയുടെ അളവ്. ഇതാണ് വീഡിയോയില്‍ പറയുന്നത്. കോവിഡ് എത്രത്തോളം ആപത്താണ് എന്നുള്ളതും ഈ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നു.

ചുവപ്പ് സാരിയും ചുവന്ന വലിയ പൊട്ടും അണിഞ്ഞ് ഗ്രാമീണ വേഷത്തില്‍ കന്നടയില്‍ രൂക്ഷമായി ശകാരിച്ചാണ് മഞ്ജമ്മ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.വൈറലാകുകയാണ് 30 സെക്കന്‍ഡുള്ള ഈ വീഡിയോ. 200 മില്യണിലധികം പേര്‍ ഈ വീഡിയോ പങ്കുവച്ചു കഴിഞ്ഞു. കോവിഡ്-19 ബോധവത്കരണം ടിക്ടോക്കിലൂടെ ഗ്രാമപ്രദേശങ്ങളില്‍ പോലും എത്തിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കര്‍ണാടകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button