Latest NewsIndiaNews

രണ്ട് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ ഇന്ന് മുതല്‍ തുറക്കും

ഗുവഹാത്തി• കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ തുടരുന്നതിനിടയില്‍ അസമിലെയും മേഘാലയയിലെയും മദ്യവിൽപ്പന ശാലകൾ തിങ്കളാഴ്ച വീണ്ടും തുറക്കുമെന്ന് ഇരു സംസ്ഥാനങ്ങളുടെയും എക്സൈസ് വകുപ്പുകൾ അറിയിച്ചു.

മദ്യവിൽപ്പനശാലകൾ, മൊത്തക്കച്ചവടങ്ങൾ, ബോട്ട്ലിംഗ് പ്ലാന്റുകൾ, ഡിസ്റ്റിലറികൾ, മദ്യശാലകൾ എന്നിവ തിങ്കളാഴ്ച മുതൽ ദിവസവും ഏഴു മണിക്കൂർ തുറക്കുമെന്ന് അസമിലെ ഉത്തരവിൽ പറയുന്നു.

അയൽസംസ്ഥാനമായ മേഘാലയയിൽ മദ്യവിൽപ്പനശാലകളും വെയർഹൗസുകളും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ തുറന്നിരിക്കും. സാമൂഹിക അകലവും കൈ ശുചിത്വവും പാലിക്കുമെന്നും അധികൃതർ അറിയിച്ചു.

അസമില്‍, അനുവദനീയമായ ദിവസങ്ങളിൽ മദ്യവിൽപ്പന ശാലകൾ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാകും തുറക്കുക. പരിമിതമായ ജീവനക്കാരുമായാകും മദ്യശാലകളുടെ പ്രവര്‍ത്തനം. കുപ്പികളും പണവും കൈകാര്യം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്കും സ്റ്റാഫുകൾക്കും ഹാൻഡ് സാനിറ്റൈസർ നല്‍കുമെന്നും അസം എക്സൈസ് വകുപ്പിന്റെ ഉത്തരവ് പറയുന്നു.

മദ്യശാലകൾ വീണ്ടും തുറക്കാൻ അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അറിയിച്ച് മേഘാലയ എക്സൈസ് കമ്മീഷണർ പ്രവീൺ ബക്ഷി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും കത്തെഴുതിയിട്ടുണ്ട്.

ജനങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മദ്യവിൽപ്പനശാലകൾ തുറക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ മദ്യവിൽപ്പനശാലകൾ അടയ്ക്കുന്നതിനെ ബി.ജെ.പി ഉൾപ്പെടെയുള്ള ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസിലെ പങ്കാളികൾ എതിർത്തിരുന്നു. മേഘാലയയില്‍ ഇതുവരെ കോവിഡ് 19 അണുബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button