തൃശൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് നടപടി എടുത്തു. ക്ഷേത്രത്തിലെ കീഴ് ശാന്തി കീഴേടം രാമന്‍ നമ്പൂതിരിയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.ബി മോഹന്‍ദാസ് അറിയിച്ചത്
കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലെ കീഴ് ശാന്തിക്കാരന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് കൂട്ട പ്രാര്‍ത്ഥന നടത്തിയത്. ക്ഷേത്ര ചുറ്റമ്പലത്തിനകത്ത് നിലവിളക്ക് കൊളുത്തി ഭക്തജനങ്ങളെ വിളിച്ചു കൂട്ടിയാണ് പ്രാര്‍ത്ഥന നടത്തിയത്. മേല്‍ശാന്തി വിലക്കിയിട്ടും ഇയാള്‍ പ്രാര്‍ത്ഥനയില്‍ നിന്നും പിന്മാറിയില്ലാ എന്നാണ് ലഭിക്കുന്ന വിവരം. സംഭവം അറിഞ്ഞ മറ്റ് ക്ഷേത്രം ജീവനക്കാര്‍ വിവരം അഡ്മിനിസ്‌ട്രേറ്ററെ വിവരമറിയിക്കുകയായിരുന്നു.
ക്ഷേത്രത്തില്‍ കൂട്ട പ്രാര്‍ത്ഥന നടന്നു എന്ന വിവരം ലഭിച്ച ജില്ലാ ഭരണകൂടം ദേവസ്വം ബോര്‍ഡ് ചെയര്‍മാനോട് വിശദീകരണം ചോദിച്ചു. അതിന് ശേഷമാണ് കീഴ് ശാന്തിക്കാരനെ പുറത്താക്കിയതായി ചെയര്‍മാന്‍ വിവരം അറിയിച്ചത്.
Post Your Comments