അബുദാബി• യു.എ.ഇയില്‍ കോവിഡ് 19 ന്റെ 387 പുതിയ കേസുകൾ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 4,123 ആയി.
92 സുഖപ്പെടലുകളും രണ്ട് മരണങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ ആകെ മരണസംഖ്യ 22 ആയി.
രാജ്യത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്താന്‍ സഹായിച്ചത്. ഇവരുടെ എല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മന്ത്രാലയം ഖേദവും ആത്മാർത്ഥ അനുശോചനവും അറിയിച്ചു.
Post Your Comments