Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsUAENewsGulf

പ്രത്യേക വിമാനങ്ങള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് ; ബുക്കിംഗ് ആരംഭിച്ചു

അബുദാബി• മുമ്പ് പ്രഖ്യാപിച്ചതിന് പുറമേ, അബുദാബിയില്‍ നിന്ന് ബ്രസ്സൽസ്, ഡബ്ലിൻ, ലണ്ടൻ ഹീത്രോ, ടോക്കിയോ നരിറ്റ, സൂറിച്ച് എന്നിവിടങ്ങളിലേക്ക് പ്രത്യേക യാത്രാ വിമാന സർവീസുകൾ ഇത്തിഹാദ് എയർവേയ്‌സ് പ്രഖ്യാപിച്ചു.

കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കായി ഇത്തിഹാദ് എയർവേയ്‌സ് പ്രത്യേക വിമാന സർവീസുകള്‍ നടത്തുന്നുണ്ടെന്നും നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണിതെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

മടക്കയാത്രയില്‍ യു.എ.ഇ പൗരന്മാരെ മാത്രമാകും കൊണ്ട് വരിക. കാര്‍ഗോയില്‍ അബുദാബിയിലേക്ക് ഭക്ഷ്യ ഉത്പന്നങ്ങളും അവശ്യസാധങ്ങളും കൊണ്ടുവരികയും ചെയ്യും.

പുതുതായി പ്രഖ്യാപിച്ച ഈ ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമേ, ഇത്തിഹാദ് അബുദാബിയിൽ നിന്ന് ആംസ്റ്റർഡാം, ജക്കാർത്ത, മനില, മെൽബൺ, സിയോൾ ഇഞ്ചിയോൺ, സിംഗപ്പൂർ തുടങ്ങി നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രത്യേക യാത്രാ സർവീസുകൾ ഉണ്ടാകും.

അബുദാബിയിൽ നിന്നുള്ള ഈ പ്രത്യേക വിമാനങ്ങൾ +971 600 555 666 (യു.എ.ഇ) എന്ന നമ്പറില്‍ ഇത്തിഹാദ് എയർവേസ് കോൺടാക്റ്റ് സെന്ററിൽ വിളിച്ചോ അല്ലെങ്കിൽ ഒരു പ്രാദേശിക അല്ലെങ്കിൽ ഓൺലൈൻ ട്രാവൽ ഏജൻസി വഴിയോ ഇത്തിഹാദ് മൊബൈൽ ആപ്ലിക്കേഷന്‍ വഴിയോ ഇത്തിഹാദ്.കോം വഴിയോ ബുക്ക് ചെയ്യാം. യു.എ.ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യു.എ.ഇ പൗരന്മാർ അതതുരാജ്യങ്ങളിലെ പ്രാദേശിക യു.എ.ഇ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button