Latest NewsNewsIndia

ലോക്ക്ഡൗൺ കാലത്ത് പിറന്ന കുഞ്ഞിന്റെ പേര് സാനിറ്റൈസർ

ലോക്ക്ഡൗൺ കാലത്ത് പിറന്ന കുഞ്ഞിന് സാനിറ്റൈസർ എന്ന പേര് നൽകി മാതാപിതാക്കൾ. ഉത്തർപ്രദേശിലെ സഹരൺപൂർ ജില്ലയിലാണ് സംഭവം. കൊറോണ വൈറസ് ഭീതി വിതച്ചപ്പോൾ തുരത്താനായി സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈ നിരന്തരം വൃത്തിയാക്കാനായിരുന്നു ആരോഗ്യപ്രവർത്തകർ പറഞ്ഞത്. തങ്ങളുടെ കുഞ്ഞോമനയ്ക്ക് ഈ പേര് നൽകാൻ പ്രേരിപ്പിച്ചത് ഈ കാരണമാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. കൂടാതെ കോവിഡ് 19നെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുന്ന പ്രവർത്തനങ്ങളിൽ തങ്ങൾ തൃപ്തരാണെന്നും ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button