Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഭക്ഷണത്തെച്ചൊല്ലി ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ; അഭയകേന്ദ്രത്തിന് തീയിട്ട് അതിഥി തൊഴിലാളികള്‍

ദില്ലി: തങ്ങള്‍ താമസിക്കുന്ന അഭയകേന്ദ്രത്തിന് തീയിട്ട് അതിഥി തൊഴിലാളികള്‍. ദില്ലിയിലെ കശ്മീര്‍ ഗേറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം ഭക്ഷണത്തെച്ചൊല്ലി അഭയകേന്ദ്രത്തിലെ താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് തീയിടാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എഞ്ചിനെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വൈകിട്ട് ആറ് മണിയോടെയാണ് അഭയകേന്ദ്രത്തില്‍ തീ പിടിച്ചത്. 200-250 ആളുകള്‍ താമസിക്കുന്ന സ്ഥലമാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ വാക്കേറ്റത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുകയും ഇതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ നാല് തൊഴിലാളികള്‍ യമുന നദിയില്‍ ചാടിയിരുന്നു. ഇവരില്‍ ഒരാള്‍ മുങ്ങി മരിക്കുകയും ചെയ്തു.

ഇതില്‍ അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതിനിടെ തൊഴിലാളികള്‍ അക്രമാസക്തരായി പൊലീസിന് നേരെ കല്ലെറിയുകയും പിന്നീട് അഭയത്തിന് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button