തായിഫ്:. സൗദിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിന് കീഴടങ്ങി. .25 വര്‍ഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് കോട്ടപ്പുറം സ്വദേശി മോതിരപീടിക മുഹമ്മദലിയാണ് മരിച്ചത്. തായിഫ് അല്‍ ഖുറുമയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ മസ്തിഷ്‌കാഘാതം സംഭവിച്ചു. തുടർന്ന് ഒരാഴ്ചയായി തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നാലുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.
Post Your Comments