കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാഹന ഉടമകൾക്ക് വേണ്ടി, സുപ്രധാന തീരുമാനവുമായി റോയല്‍ എന്‍ഫീല്‍ഡ്. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെടുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ സൗജന്യ സര്‍വ്വീസ് നീട്ടി നൽകി. അതോടൊപ്പം വാറണ്ടി അവസാനിക്കുന്ന വാഹനങ്ങളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി നല്‍കും.
Also read : 150 യു.എസ് സൈനിക താവളങ്ങളില്‍ കോവിഡ്-19
അതേസമയം തങ്ങളുടെ ബിഎസ് IV മോഡലുകളെ ല്ലാം വിറ്റഴിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. ബിഎസ് IV വാഹനങ്ങള്‍ മുഴുവനും വിജയകരമായി വിറ്റ രാജ്യത്തെ നിര്‍മാതാക്കളില്‍ ഒരാളാണ് റോയല്‍ എന്‍ഫീല്‍ഡ്. ജനപ്രിയ മോഡലുകളുടെയെല്ലാം പരിഷ്‌ക്കരിച്ച പതിപ്പുകള്‍ കമ്പനി ഇതിനോടകം തന്നെ വില്‍പ്പനക്കെത്തിച്ചു കഴിഞ്ഞു.
Post Your Comments