റിയാദ് : ഭക്ഷ്യക്ഷാമമുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് പിടിയിൽ. സൗദിയിൽ ഹഫര്‍ അല്‍ബാത്തിനില്‍ നിന്നാണ് സൗദി സ്വദേശിയായ 19കാരനെ അറസ്റ്റ് ചെയ്തതെന്ന് ഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് കേണല്‍ സിയാദ് അല്‍റുഖൈത്തി അറിയിച്ചു.
വ്യാപാര കേന്ദ്രത്തില്‍ ശുചീകരണത്തിനായി ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തപ്പോള്‍ ഒഴിഞ്ഞ സാറ്റാന്‍ഡുകൾ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭക്ഷ്യക്ഷാമമെന്ന പേരില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് അറിയിച്ചെന്നാണ് റിപ്പോർട്ട്
Post Your Comments