ദുബായ് • യു.എ.ഇയില്‍ നിന്നും ആളുകളെ സ്വശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള 13 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കായി ബുക്കിംഗ് ആരംഭിച്ചതായി ബജറ്റ് ർ ഫ്ലൈഡുബായ് അറിയിച്ചു.
ഈ രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഇപ്പോൾ ഫ്ലൈറ്റ് ബുക്ക് ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു, എന്നാൽ എല്ലാ വിമാനങ്ങളും സർക്കാർ അംഗീകാരത്തിന് വിധേയമാണ്.
‘വിവിധ രാജ്യങ്ങൾ അടുത്തിടെ ഏർപ്പെടുത്തിയ വിമാന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ ഫ്ലൈ ദുബായില്‍ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. നിലവില്‍ യു.എ.ഇയില്‍ ഉള്ളവര്‍ക്ക് പ്രത്യേക വിമാനങ്ങളില്‍ ഇപ്പോൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയും,’- ഫ്ലൈ ദുബായ് വെബ്സൈറ്റില്‍ നല്കിയ പ്രസ്താവനയില്‍ പറയുന്നു.
അസർബൈജാൻ, ബൾഗേറിയ, ക്രൊയേഷ്യ, ജോർജിയ, ഇറാഖ്, ഇറാൻ, കിർഗിസ്ഥാൻ, റൊമാനിയ, റഷ്യ, സെർബിയ, താജിക്കിസ്ഥാൻ, ഉക്രെയ്ൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള താമസക്കാർക്കും സന്ദർശകർക്കും ബുക്കിംഗ് ലഭ്യമാണ്.
എല്ലാ വിമാനങ്ങളും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി മാത്രമുള്ളതിനാൽ, നിലവിൽ താമസിക്കുന്ന അല്ലെങ്കിൽ യു.എ.ഇ സന്ദർശിക്കുന്ന 13 രാജ്യങ്ങളിലെ പൗരന്മാരെയാകും വഹിക്കുക. എല്ലാ വിമാനങ്ങളും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 ൽ നിന്നാകും പുറപ്പെടുക. പക്ഷേ, അത് സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമാണ്. അനുമതി ലഭിച്ചാല്‍ മാത്രമേ സര്‍വീസ് ഉണ്ടാകുകയുള്ളൂ. വിമാനത്തില്‍ ഭക്ഷണമൊന്നും നല്‍കില്ല. വിമാനം റദ്ദാക്കിയാല്‍ പിഴ (ക്യാന്സലേഷന് ഫീ) ഈടാക്കില്ല. കൂടാതെ വൗച്ചറിന്റെ രൂപത്തില്‍ റീഫണ്ടുകൾ പ്രോസസ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
നേരത്തെ, ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ബുക്കിംഗ് തുറന്നിരുന്നു.
Post Your Comments