തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം കേരളത്തിന് ഒന്നും രണ്ടും അല്ല… 50,000 കോടി രൂപ നഷ്ടം. കണക്കുകള്‍ നിരത്തി ധനമന്ത്രി തോമസ് ഐസക്. ഇതേതുടര്‍ന്ന് സംസ്ഥാനത്തിന് ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അന്തിമ തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച മന്ത്രിസഭ യോഗം ചേരും. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് പലിശ രഹിത വായ്പ എടുക്കാന്‍ സംസ്ഥാനങ്ങളെ കേന്ദ്രം അനുവദിക്കാന്‍ തയ്യാറാവണമെന്നും ഐസക്ക് പറഞ്ഞു.
കേരളത്തിന് തരാനുള്ള പണം കേന്ദ്രം തരുന്നില്ലെന്നും കേരളത്തെ അവഗണിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. ഈ മാസം മാത്രം പതിനയ്യായിരം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Post Your Comments