Latest NewsNewsIndia

കോവിഡ് എന്ന മഹാമാരിയെ വിജയകരമായി മറികടന്ന് ആരോഗ്യ പൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ ഈസ്റ്റര്‍ കരുത്തു പകരട്ടെ; രാജ്യത്തെ ജനങ്ങൾക്ക് ഈസ്റ്റര്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഭാരത ജനതയ്ക്ക് ഈസ്റ്റര്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കോവിഡ് എന്ന മഹാമാരിയെ വിജയകരമായി മറികടന്ന് ആരോഗ്യ പൂര്‍ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ ഈസ്റ്റര്‍ കരുത്തു പകരട്ടെയെന്ന് മോദി പറഞ്ഞു.

ഈ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ഉത്തമമായ ചിന്തകളും പാവപ്പെട്ടവരേയും ദരിദ്രരേയും ശാക്തീകരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഓര്‍മ്മിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് ആശംസ അറിയിച്ചത്.

അതേസമയം, രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ത്യന്‍ ജനതയ്ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പാത പിന്തുടരാനാണ് ഈസ്റ്റര്‍ പ്രചോദിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. യേശു ക്രിസ്തുവിന്റെ ഉപദേശങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാമെന്നും മുഴുവന്‍ മനുഷ്യകുലത്തിന്റെയും പൊതു നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരെ പോരാടുന്ന പരീക്ഷണ ഘട്ടത്തില്‍ ഈ വിശുദ്ധ ആഘോഷം കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സാമൂഹിക അകല്‍ച്ചാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പിന്തുടര്‍ന്ന് കൊണ്ട് ആഘോഷിക്കാന്‍ പ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button