ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്കാര ചടങ്ങുകളിൽ വിവേചനം നേരിട്ടുവെന്ന് ആരോപിച്ച് ബന്ധുക്കൾ. ചടങ്ങുകൾ മനപ്പൂർവം വൈകിപ്പിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള 58കാരനായ ഡോക്ടറുടെ ഭാര്യയും മകനുമാണ് ഇത്തരമൊരു ആരോപണവുമായി എത്തിയിരിക്കുന്നത്.
അസുഖബാധിതനായ ഡോക്ടറെ ബുലന്ദ്ഷഹറിലെ ഒരു ക്ലിനിക്കിൽ നിന്ന് ന്യൂഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച ഇയാൾ വൈകാതെ മരിച്ചു.
സംസ്കാര ചടങ്ങുകള്‍ക്കായി ഡൽഹിയിലെ നിഗംബോധ് ഘട്ടിലെ ശ്മശാനത്തിലെത്തിച്ചെങ്കിലും ഇവിടെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംസ്കാരത്തിനായി ഇലക്ട്രിക് ശ്മശാനത്തിലെത്തിച്ചപ്പോൾ അവിടെ ഓപ്പറേറ്റർ ഉണ്ടായിരുന്നില്ല.
ALSO READ: മഹാരാഷ്ട്രയിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു
അവിടെയുണ്ടായിരുന്ന ബാക്കി ആളുകൾ തങ്ങളെ ഒഴിവാക്കാൻ ശ്രമിച്ചെന്നും ഇവർ ആരോപിക്കുന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മറ്റൊരിടത്തു നിന്നും ഓപ്പറേറ്റർ എത്തിയാണ് ദഹിപ്പിക്കൽ ചടങ്ങ് നടത്തിയത്.
Post Your Comments