Latest NewsNewsIndia

മഹാരാഷ്ട്രയിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ ആണ് മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മാധ്യമസ്ഥാപനത്തിലെ മൂന്ന് പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. ഒരാൾ രോഗ ലക്ഷണങ്ങൾ കാണിച്ചതോടെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഫലം നെഗറ്റീവായ 35 ജീവനക്കാരെ നിരീക്ഷണത്തിലാക്കി ഓഫീസ് പൂട്ടി.

ധാരാവിയിൽ ഇന്ന് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. മഹാരാഷ്ട്രയിൽ രോഗം കൂടുതൽ പേരിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. 24 മണിക്കൂറിനിടെ 187 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു.

ഇത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്. എല്ലാവരെയും തെർമൽ സ്ക്രീനിംഗ് ചെയ്യുന്നത് ഇന്നും തുടരും ഇവിടെ പൊലിസ് ബാരിക്കേഡുകളുപയോഗിച്ച് ആളുകൾ പുറത്തേക്കോ പുറത്ത് നിന്നുള്ളവർ ഉളളിലേക്കോ പോകുന്നത് തടയുകയാണ്.

അതേ സമയം സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 1761 ആയി. ഇന്നലെ 17 പേർ കൂടി മരിച്ചു. 208 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. മുംബൈ താജ് ഹോട്ടലിലെ 5 ജീവനക്കാർക്കുംകൊവിഡ് സ്ഥിരീകരിച്ചു. താനെയിൽ പൊലിസ് ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 100ഓളം പൊലീസുകാരെ ക്വറന്‍റൈൻ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button