Latest NewsNewsIndia

തമിഴ്‌നാട്ടില്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമുൾപ്പെടെ, 106 പേര്‍ക്ക് കൂടി കോവിഡ് : ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു

ചെന്നൈ : തമിഴ്‌നാട്ടില്‍ ഇന്ന് 106 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ടു പേർ ഡോക്ടർമാരും അഞ്ചു പേർ നഴ്സുമാരുമാണ്. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ള കണക്ക് അനുസരിച്ച് 1075പേർക്ക് തമിഴ് നാട്ടിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഏറെ ആശങ്കയ്ക്ക് ഇടയാകുന്നു. ഡോക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 138 ആളുകളെ ഇതുവരെ നിരീക്ഷണത്തിലാക്കി. കൂടുതല്‍ പേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ചെന്നൈ സ്വദേശിയായ 45 വയസുള്ള സ്ത്രീ ഇന്ന് മരണപ്പെട്ടതോടെ ഇതുവരെ പതിനൊന്ന് പേരാണ് കോവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ മരിച്ചത്.

Also read : ഉജ്വല ഗുണഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലണ്ടറുകള്‍ സൗജന്യം : ഇതുവരെ 7.15 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കായി 5,606 കോടി രൂപ കൈമാറിയതായി കേന്ദ്രം

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും കോയമ്പത്തൂരിലും തിരുപ്പൂരിലുമാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ചെന്നൈയില്‍ മാത്രം 199 കോവിഡ് രോഗികളുണ്ട്. അതിനാൽ കൂടുതല്‍ രോഗ ബാധിതരുള്ള ചെന്നൈയില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. അതേസമയം മധുരയില്‍ ദിവസവേതനക്കാര്‍ പ്രതിഷേധവുമായി നിരത്തിലറങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും കൈയ്യില്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടി അമ്പതിലധികം പേരാണ് എംജിആര്‍ സ്ട്രീറ്റില്‍ ഒത്തുകൂടി പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button