Latest NewsNewsInternational

ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കോവിഡിന്റെ രണ്ടാം വരവ് : 24 മണിക്കൂറിനുള്ളില്‍ 99 പുതിയ കേസുകള്‍

ബെയ്ജിംഗ്: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കോവിഡിന്റെ രണ്ടാം വരവ് . 24 മണിക്കൂറിനുള്ളില്‍ 99 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. . ഇതില്‍ 63 പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത് അധികൃതരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. രാജ്യത്ത് കൊറോണയുടെ രണ്ടാം വരവ് ആരംഭിച്ചുവോയെന്നും ചൈന സംശയിക്കുന്നുണ്ട്.

read also : ” ലക്ഷം പേര്‍ മരിച്ചതിന്റെ ഉത്തരവാദി ലോകാരോഗ്യസംഘടന ; ചൈനക്കായി കണക്കുകള്‍ മറച്ചുവെച്ചു; ലോകത്തോടു മുഴുവന്‍ കാട്ടുന്ന ഈ അനീതി അംഗീകരിക്കില്ല” ; തുറന്നടിച്ച്‌ ട്രംപ്

ഇപ്പോള്‍ രോഗ ബാധ സ്ഥീരീകരിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗം പേരും ചൈനയ്ക്ക് പുറത്ത് നിന്നും എത്തിയവരാണ്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ 12 പേരും പുറത്ത് നിന്നും വന്നവരാണ്. വിദേശത്ത് നിന്നും എത്തുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷമാണ് നിലവില്‍ വീടുകളില്‍ പോകാന്‍ അനുവദിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നതാണ് അധികൃതരില്‍ ആശങ്കയുളവാക്കുന്നത്. അതേസമയം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ആശ്വാസം പകരുകയും ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button