ന്യൂഡല്‍ഹി : കോവിഡ്-19 , ഇന്ത്യയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം . 1671 പേര്‍ക്ക് ഉടന്‍ ഓക്സിജന്‍ വേണമെന്നും അറിയിപ്പ്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കോവിഡ്-19 ബാധിച്ച് 34 പേര്‍ മരിക്കുകയും 909 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചാലും നേരിടാനുള്ള കരുതല്‍നടപടികള്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി 586 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസലേഷന്‍ കിടക്കകളും 11,500 തീവ്രപരിചരണ സംവിധാനവും ഒരുക്കിക്കഴിഞ്ഞു. ഇതു വര്‍ധിപ്പിക്കാനുള്ള ശ്രമം തുടരുന്നു- അദ്ദേഹം പറഞ്ഞു.
Read Also : കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസഹായം : പി.എം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് മാറ്റിവെച്ചത് കോടികള്‍
നിലവിലെ സാഹചര്യത്തില്‍ 1100 കിടക്കകള്‍ ആവശ്യമെങ്കില്‍ ഇവിടെ 85,000 കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. രാജസ്ഥാനിലെ ഭില്‍വാഡയ്ക്കു പിന്നാലെ യുപിയിലെ ആഗ്രയിലും കോവിഡ് പ്രതിരോധ നടപടികള്‍ മാതൃകാപരമാണെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവിടെ സ്ഥിരീകരിച്ച 92 കേസുകളില്‍ ആരുടെയും നില ഗുരുതരമല്ല. 5 പേര്‍ രോഗമുക്തരായി. 87 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഹോട്‌സ്‌പോട്ടുകളിലേക്കു മാത്രമായി 1248 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. വീടുവീടാന്തരമുള്ള സര്‍വേയില്‍ 9.3 ലക്ഷം ആളുകളില്‍നിന്നായി രോഗലക്ഷണമുള്ള ഏകദേശം 2500 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്നും അറിയിച്ചു.
Post Your Comments