KeralaLatest NewsNews

കേരളത്തിന് മുന്നറിയിപ്പ് : ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ജൂലൈയില്‍ രോഗം വ്യാപിയ്ക്കും : ജനങ്ങള്‍ സഹകരിയ്ക്കണം : ഇന്ത്യയില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല : ലോകാരാഗ്യസംഘടന

തിരുവനന്തപുരം : കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയെന്ന് കേരളത്തിന് മുന്നറിയിപ്പ്. ലോക്ഡൗണിനു ശേഷം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കിലാണ് ജൂലൈയില്‍ വീണ്ടും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിരോധ നടപടികളില്‍ ഗുരുതര വീഴ്ചയുണ്ടായാല്‍ ജൂണ്‍ അവസാനം മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരെ രോഗബാധിതരുണ്ടാകാം.

Read Also : പ്രവാസികള്‍ക്ക് ആശ്വാസം നൽകുന്ന നടപടിക്കൊരുങ്ങി ഗൾഫ് രാജ്യം : വിമാന സര്‍വീസുകള്‍ ആരംഭിക്കാൻ അനുമതി നൽകുമെന്ന് റിപ്പോർട്ട്

5 ലക്ഷം മുതല്‍ 8 ലക്ഷം വരെ ആളുകള്‍ക്ക് ആശുപത്രിവാസം വേണ്ടിവരാം. 40,000 മുതല്‍ 60,000 പേര്‍ക്കു വരെ ഒരേസമയം തീവ്രപരിചരണ ചികിത്സ വേണ്ടിവരാം. ഇതിന്റെ പത്തിലൊന്നു സൗകര്യങ്ങള്‍ പോലും ഇപ്പോള്‍ കേരളത്തിലില്ല – സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടത്തിയ പഠനത്തിലാണ് ഈ മുന്നറിയിപ്പുകള്‍. റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു.

പ്രതിരോധിക്കാന്‍ 4 വഴികള്‍

1. വിദേശങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കു കര്‍ശന സ്‌ക്രീനിങ്, ക്വാറന്റീന്‍ നടപടികള്‍

2. കൈ കഴുകല്‍, മാസ്‌ക് ഉപയോഗിക്കല്‍ എന്നിവ ചേര്‍ന്ന ബ്രേക്ക് ദ് ചെയിന്‍ പ്രചാരണം

3. ശാരീരിക അകലം പാലിക്കല്‍ കര്‍ശനമാക്കല്‍

4. സംസ്ഥാനത്തിനുള്ളില്‍ രോഗസാധ്യതയുള്ളവരെ ക്വാറന്റീന്‍ ചെയ്യല്‍

ഈ കാര്യങ്ങളെല്ലാം ഫലപ്രദമായി നടപ്പാക്കിയാല്‍ തീവ്രമായ രോഗസംക്രമണ സാധ്യത ഒഴിവാക്കാം. പിന്നീട് എന്തെങ്കിലും കാരണവശാല്‍ രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് അടുത്ത വര്‍ഷം ആദ്യം മാത്രമായിരിക്കും. എന്നാലും പരമാവധി 1 ലക്ഷം പേര്‍ക്കേ ആശുപത്രിയില്‍ ചികിത്സ വേണ്ടി വരൂ.

കേരളത്തിലെ കോവിഡ് രോഗസാധ്യത ഉള്ളവര്‍, സമ്പര്‍ക്കത്തിലുള്ളവര്‍, രോഗബാധയുള്ളവര്‍, രോഗമുക്തരായവര്‍ എന്നിവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പഠനം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെയും ബാര്‍ട്ടന്‍ഹില്‍ എന്‍ജിനീയറിങ് കോളജിന്റെയും സഹകരണത്തോടെയാണു പഠനം നടത്തിയത്.

ഇന്ത്യയില്‍ സമൂഹവ്യാപനം ഇല്ല: ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി ന്മ ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലാണ് എന്നു പറഞ്ഞ ശേഷം തിരുത്തുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡ് ബാധിത രാജ്യങ്ങളെക്കുറിച്ചു തയാറാക്കിയ സ്ഥിതിവിവര റിപ്പോര്‍ട്ടിലായിരുന്നു പരാമര്‍ശം. ഇതു പിഴവാണെന്നും ഒറ്റതിരിഞ്ഞ് ചില പ്രദേശങ്ങളിലെ വ്യാപനം മാത്രമുണള്ളതെന്നും ലോകാരോഗ്യ സംഘടന വിശദീകരിച്ചു. ഇതിനെ സമൂഹവ്യാപനമെന്നു വിളിക്കേണ്ടെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട് ശരിവയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button