സിംഗപ്പൂര്‍: ലോകത്തെ വിറപ്പിച്ച മഹാമാരിയെ തുടക്കത്തില്‍ തന്നെ തളച്ച് ലോകത്തിന്റെ കൈയടി നേടിയ സിംഗപ്പൂര്‍ വീണ്ടും കൊറോണയുടെ പിടിയിൽ. ചൈനയിലും കൊറിയയിലും കൊറോണ രണ്ടാം വരവ് നടത്തിയതായി റിപ്പോർട്ട് ഉണ്ട്. രണ്ടാം വരവെന്ന അപ്രതീക്ഷിത തിരിച്ച് വരവുണ്ടായെങ്കിലും കൊറോണ രോഗത്തെ എത്രയും വേഗം പിടിച്ച് കെട്ടുമെന്ന ദൃഢനിശ്ചയവുമായിട്ടാണ് സിംഗപ്പൂര്‍ മുന്നോട്ട് പോകുന്നത്.
രണ്ടാംവരവിന്റെ ഈ വേളയില്‍ സിംഗപ്പൂരില്‍ പ്രാദേശികമായ രോഗപ്പകര്‍ച്ച ഈ മാസം ആദ്യം അതിവേഗമാണുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വീണ്ടും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ രാജ്യം നിര്‍ബന്ധിതമായിരിക്കുകയാണ്. ചൈനയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്ത ആദ്യ സ്ഥലങ്ങളിലൊന്നായിരുന്നു സിംഗപ്പൂര്‍.
എന്നാല്‍ ചിട്ടയായയും കര്‍ക്കശമായതുമായ മാര്‍ഗങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും സിംഗപ്പൂര്‍ ഈ രോഗത്തെ അതിവേഗം പിടിച്ച് കെട്ടി ലോകത്തിന് തന്നെ മാതൃകയായിത്തീരുകയായിരുന്നു. ടെസ്റ്റിംഗിലും കോണ്‍ട്രാക്‌ട് ട്രേസിംഗിലും മറ്റ് രാജ്യങ്ങള്‍ക്ക് പിന്തുടരാവുന്ന രീതികളായിരുന്നു സിംഗപ്പൂര്‍ അന്ന് പ്രയോഗിച്ച് വിജയിച്ചിരുന്നത്.എന്നാല്‍ രോഗത്തിന്റെ രണ്ടാവരവില്‍ സിംഗപ്പൂര്‍ കടുത്ത ആശങ്കയിലായിരിക്കുകയാണിപ്പോള്‍.
സിംഗപ്പൂരിൽ വെള്ളിയാഴ്ചയാണ് ഹെല്‍ത്ത് അഥോറിറ്റികള്‍ 198 പുതിയ കോവിഡ്-19 കേസുകളും ഒരു മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 2108ഉം മൊത്തം മരമം ഏഴുമായി ഉയര്‍ന്നിരിക്കുകയാണ്. ആഗോള നിലവാരവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ രാജ്യത്ത് ഇപ്പോഴും കൊറോണ നിരക്ക് കുറവാണെങ്കിലും രോഗത്തെ നിയന്ത്രിച്ച അവസ്ഥയില്‍ നിന്നും വീണ്ടും ശക്തമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നത് കടുത്ത ആശങ്കയാണുയര്‍ത്തിയിരിക്കുന്നത്.
Post Your Comments