Latest NewsIndiaInternational

ആപത്തുകാലത്ത് സുഹൃദ് രാഷ്ട്രങ്ങളുടെ രക്ഷയ്ക്കെത്തി ഇന്ത്യ, ന​ന്ദി​യ​റി​ച്ച്‌ മാ​ലി​ദ്വീപും

അയല്‍ രാജ്യങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും അവശ്യമരുന്നുകളും പ്രത്യേക വിമാനത്തിലാണ് ഇന്ത്യ കയറ്റി അയക്കുന്നത്.

ന്യൂഡല്‍ഹി : ആപത്തുകാലത്ത് സുഹൃദ് രാഷ്ട്രങ്ങളുടെ രക്ഷയ്ക്കെത്തി ഭാരതം. ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വീ​ന്‍ മ​രു​ന്ന് അ​യ​ച്ച​തി​ന് ഇ​ന്ത്യ​യോ​ട് ന​ന്ദി അ​റി​യി​ച്ച്‌ മാ​ലി​ദ്വീ​പും. മാ​ലി​ദ്വീ​പ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ള്ള ഷ​ഹീ​ദ് ആ​ണ് ന​ന്ദി​പ്ര​ക​ട​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​വ​ശ്യ സ​മ​യ​ത്ത് ഉ​പ​ക​രി​ക്കു​ന്ന​വ​നാ​ണ് യ​ഥാ​ര്‍​ഥ സു​ഹൃ​ത്തെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യോ​ട് ന​ന്ദി അ​റി​യി​ച്ച​ത്. ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വീ​ന്‍ എ​ത്തി​ച്ച ഇ​ന്ത്യ​യോ​ട് ഏ​റെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അയല്‍ രാജ്യങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും അവശ്യമരുന്നുകളും പ്രത്യേക വിമാനത്തിലാണ് ഇന്ത്യ കയറ്റി അയക്കുന്നത്. ഭൂട്ടാന്‍ , ബംഗ്ലാദേശ് , അഫ്ഗാനിസ്താന്‍ , നേപ്പാള്‍ , മ്യാന്മാര്‍ , സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമാണ് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചത്.സുഹൃദ് രാഷ്ട്രങ്ങള്‍ക്കുള്ള സഹായത്തിന്റെ ഭാഗമായി പത്ത് ടണ്‍ മരുന്നുകളാണ് ഇന്ത്യ കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് സമ്മാനിച്ചത്. പാരാസെറ്റമോളും ഹൈഡ്രോക്സി ക്ലോറോക്വിനുമാണ് സുഹൃദ് രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ നല്‍കിയത്.

സൈന്യം വധിച്ച ജെയ്ഷെ മുഹമ്മദ് ഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പന്ത്രണ്ട് പേര്‍ അറസ്റ്റില്‍

അതേസമയം അമേരിക്ക, സ്പെയിന്‍ , ബ്രസീല്‍ , ബഹറിന്‍ , ജര്‍മ്മനി, ഇംഗ്ലണ്ട് തുടങ്ങിയ രാഷ്ട്രങ്ങള്‍ നേരത്തെ ഇന്ത്യന്‍ മരുന്നു കമ്പനികളോട് ആവശ്യപ്പെട്ടിരുന്നതും എന്നാല്‍ കൊറോണക്കാലമായതിനാല്‍ തടഞ്ഞു വച്ചിരുന്നതുമായ ഓര്‍ഡറുകള്‍ നല്‍കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.നേ​ര​ത്തെ, അ​മേ​രി​ക്ക​യും മ​രു​ന്ന് എ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തി​ന് ന​ന്ദി അ​റി​യി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ചൈനയെ കൈവിട്ട് ജപ്പാന്‍… പ്രമുഖ കമ്പനികളെ മടക്കിവിളിക്കുന്നു: ഒപ്പം യുഎസ്സും

മരുന്നുകള്‍ അയച്ചു തന്ന ഇന്ത്യക്ക് ശ്രീലങ്ക- അമേരിക്ക രാഷ്ട്രത്തലവന്മാര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യങ്ങളും ഇന്ത്യ അനുഭാവപൂര്‍വ്വമാണ് പരിഗണിക്കുന്നത്. ആവശ്യമുണ്ടായാല്‍ മരുന്നുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button