ന്യൂഡല്‍ഹി : കോവിഡ് ഭീതിയ്ക്കിടയിലും അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാനു ചുട്ട മറുപടിയുമായി ഇന്ത്യ. അതിര്‍ത്തിക്കപ്പുറമുള്ള പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളും ആയുധപ്പുരയും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ആക്രമണത്തിന്റെ വിഡിയോ സൈന്യം പുറത്തുവിട്ടു. പ്രത്യേക സുരക്ഷാസേനയിലെ 5 പേരെ പാക്കിസ്ഥാന്‍ വധിച്ച് 5 ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യയുടെ തിരിച്ചടി.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീര്‍ കുപ്വാരയിലെ കേരന്‍ സെക്ടറില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് അതിര്‍ത്തിക്കപ്പുറമുള്ള ഭീകര ക്യാംപുകള്‍ ഇന്ത്യ ആക്രമിച്ചത്. പാക്ക് ഭീകരരുടെ ലോഞ്ച് പാഡുകളും ഗണ്‍ പൊസിഷനുകളും ആയുധപ്പുരയും ആക്രമണത്തില്‍ തകര്‍ന്നു. പാക്ക് ഭാഗത്തു കനത്ത നാശനഷ്ടമുണ്ടായതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചപ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചത്.
#WATCH Video shot from drone as Indian army precision targets Pakistani terror launch pads (video source: Indian Army) pic.twitter.com/gjTtbARadv
— ANI (@ANI) April 10, 2020
Post Your Comments