സന: ആദ്യ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ഭീതിയിൽ പശ്ചിമേഷ്യൻ രാജ്യമായ യമൻ. ആരോഗ്യ മേഖല അത്രകണ്ട് കാര്യക്ഷമമല്ലാത്ത യമനില്‍ ഇനി ഭീതിജനകമായ ദിനങ്ങളാണ് മുന്നോട്ടെന്നാണ് വിലയിരുത്തല്‍. അതിജാഗ്രതയുടെ ദിനങ്ങളാണ് മുന്നിലുള്ളതെന്ന് യമനിലെ ഇന്റര്‍നാഷണല്‍ റെസ്ക്യൂ കമ്മിറ്റിയും വിലയിരുത്തുന്നു.
. കൊറോണയെ അകറ്റി നിര്‍ത്തുന്നതിന് ഒത്തൊരുമയോടെ നീങ്ങണമെന്ന ഐക്യരാഷ്ടസംഘടനയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഹൂതി വിമതരുമായി വെടി നിര്‍ത്തലില്‍ ഏര്‍പ്പടാന്‍ സൗദി സഖ്യസേന തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇവിടെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കോളറ, ഡെങ്കു, മലേറിയ എന്നിവയെല്ലാം വ്യാപകമായിട്ടും യമനില്‍ പകുതിയില്‍ താഴ മാത്രം ആശുപത്രികളേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിട്ടുള്ളു. ആശങ്കര്‍ വര്‍ധിപ്പിക്കുന്നതിനെ പ്രധാ ഘടകവും ഇതുതന്നെ.
60 വയസുള്ള വൃദ്ധനാണ് വൈറസ് ബാധിച്ചിട്ടുള്ളതെന്നും ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇദ്ദേഹം ജോലി ചെയ്തിരുന്ന തുറമുഖം പൂര്‍ണമായും അടക്കുകയും അവിടെയുള്ള മുഴുവന്‍ ആളുകളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഷബ്വ, ഹന്ദ്രമൗത് പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments