Latest NewsNewsIndia

രാജ്യത്തെ ജനങ്ങള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് സംബന്ധിച്ച് കേന്ദ്രമന്ത്രാലയത്തിന്റെ അറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് സംബന്ധിച്ച് കേന്ദ്രമന്ത്രാലയത്തിന്റെ അറിയിപ്പ്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ പ്രതിരോധമരുന്നായാണ് ചികിത്സയായല്ല ഉപയോഗിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് പൊതുജനങ്ങള്‍ക്ക് മന്ത്രാലയം ഇതുവരെ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഐസിഎംആറിന്റെ ആര്‍.ഗംഗാധേദ്ക്കര്‍ പറഞ്ഞു. അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വീന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് പ്രമുഖ മരുന്നു കമ്പനിയായ സൈഡസ് കാഡില്ല.

read also : മൂന്നു സംസ്ഥാനങ്ങൾ കൂടി ഡൌണ്‍ നീട്ടി: കൂടുതല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രം നല്‍കും, നിയന്ത്രണങ്ങള്‍ ഇളവോടെ

ഹൈഡ്രോക്സിക്ലോറോക്വീന്റെ ഒരു കോടി ഗുളികകളുടെ ആവശ്യകതയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ 3.28 കോടി ഹൈഡ്രോക്സിക്ലോറോക്വീന്‍ ഗുളികകള്‍ ലഭ്യമാണ്. കോവിഡ് വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വീന്‍ ഗുളിക നല്‍കി സഹായിക്കാനുള്ള ഇന്ത്യയുടെ തീരുമാനം, രാജ്യത്ത് ഇവയുടെ ലഭ്യതയ്ക്ക് കുറവ് വരുത്തുമെന്ന പ്രചാരണങ്ങള്‍ തള്ളിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തുവന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button