ഇന്‍ഡോര്‍• മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരോഗ്യ വകുപ്പിലെ മുന്‍ ആയുര്‍വേദ ഡോക്ടറായിരുന്ന 65 കാരന്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇദ്ദേഹം ഉള്‍പ്പടെ നാല് കോവിഡ് പോസിറ്റീവ് രോഗികളാണ് കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ മരിച്ചത്.
നേരത്തെ ഇൻഡോറിൽ 62 കാരനായ ജനറൽ ഫിസിഷ്യൻ മരിച്ചിരുന്നു. ഇൻഡോർ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി.
മുമ്പ് ധാർ ജില്ലയിലെ ജില്ലാ ആയുഷ് ഓഫീസറായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം സ്വകാര്യ ആയുര്‍വേദ പ്രാക്ടീഷണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇൻഡോറിലെ ബ്രഹ്മദേവ് കോളനിയിൽ താമസിച്ചിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുന്‍പാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തെ സൈംസ് ആശുപത്രിയിലേക്ക് മാറ്റി.
പ്രായമായ ഡോക്ടറുടെ കേസിൽ ഇതുവരെ ഒരു യാത്രാ ചരിത്രമോ സമ്പര്‍ക്ക ചരിത്രമോ വെളിപ്പെടുത്തിയിട്ടില്ല. ലക്ഷണമില്ലാത്ത കൊറോണ കൊറോണ രോഗിയെ ചികിത്സിക്കുന്നതിനിടയിലാകാം ഡോക്ടര്‍ക്ക് അണുബാധയുണ്ടായതെന്നാണ് നിഗമനം.
ഇതോടെ ഇൻഡോറിൽ മരണസംഖ്യ 27 ആയി ഉയർന്നു. സംസ്ഥാനത്തെ മരണം 37 ആയി. മധ്യപ്രദേശിൽ ഇതുവരെ 453 കേസുകളാണ്റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച ഭോപ്പാലിൽ 14 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇൻഡോറിൽ ഇതുവരെ 235 പേർ കോവിഡ് 19 പോസിറ്റീവായി.
Post Your Comments