ദുബൈ: കോവിഡിനെ നേരിടാന്‍ യു.എ.ഇ സര്‍വ സജ്ജമെന്ന് ദുബൈ പൊലീസും ഹെല്‍ത്ത് അതോറിറ്റിയും. ലോകത്തൊരിടത്തും കിട്ടാത്തത്ര മികച്ച ചികിത്സയാണ് യു.എ.ഇ നല്‍കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഹുമൈദ് അല്‍ ഖത്ത്മിയും ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറിയും പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ ആശുപത്രികളുടെയും െഎസൊലേഷന് സെന്ററുകളുടെയും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയും.
ആവശ്യമായി വന്നാല്‍ ഇത്തരം നടപടികളെടുക്കാന്‍ സജ്ജമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും താമസവുമാണ് യു.എ.ഇ നല്‍കുന്നത്. നായിഫ് മേഖലയില്‍ കൂടുതല്‍ ബോധവത്കരണവും അണുവിമുക്ത പ്രവര്‍ത്തനവും നടക്കുന്നുണ്ട്. പ്രദേശത്ത് സാമൂഹിക അകലം പാലിക്കാനും നടപടിയെടുത്തിട്ടുണ്ട്. ദുബൈ മീഡിയ ഓഫിസ് ഒരുക്കിയ ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഒരാള്‍ രോഗമുക്തനാകാന്‍ ഒരാഴ്ച മുതല്‍ ഒരുമാസം വരെ സമയമെടുത്തേക്കും. രോഗിയുടെ ആരോഗ്യശേഷി അനുസരിച്ചാണ് ഇതിെന്റ സമയം വ്യത്യാസപ്പെടുന്നത്.
ദേശീയ അണുനശീകരണ യജ്ഞം നീട്ടുന്നതിനെ കുറിച്ച് ആ സമയത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കും. തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ പൊലീസ് ഇടപെടുന്നുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ലോകോത്തര സൗകര്യങ്ങളാണ് നല്‍കിവരുന്നത്. 1000 ബെഡുകളുള്ള മൊബൈല്‍ ആശുപത്രികള്‍ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.ഏതു സാഹചര്യം നേരിടാനും യു.എ.ഇ തയാറാണ്. യു.എ.ഇയില്‍ ലഭിക്കുന്ന സൗകര്യം ലോകത്ത് മറ്റൊരിടുത്തും ലഭിക്കില്ല.
ഫൈവ് സ്റ്റാര്‍ സൗകര്യമാണ് ക്വാറന്റീനില്‍ കഴിഞ്ഞവര്‍ക്ക് ഒരുക്കിയത്. നിരവധി കെട്ടിട ഉടമകളും ഹോട്ടലുകാരും അവരുടെ സ്ഥാപനങ്ങള്‍ ക്വാറന്റീന് വേണ്ടി വിട്ടുതരാന്‍ മുന്നിട്ടുവന്നിട്ടുണ്ട്. ലോകത്തിന് തന്നെ മാതൃകയാണ് യു.എ.ഇ. വിദേശത്തുള്ള പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഇവിടെയുള്ള ജനങ്ങള്‍ക്ക് ചികിത്സയും മാനുഷിക പരിഗണനയും സുരക്ഷയും നല്കാന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു.
Post Your Comments