Latest NewsKeralaIndia

ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം: കോൺഗ്രസിന് മറുപടിയുമായി സന്ദീപ് വാര്യർ

കേരളത്തിലെ മുഖ്യമന്ത്രിയുടെ കുടുംബം ചെയ്തിരുന്ന തൊഴിലിനെ അപഹസിക്കുകയാണ് കോൺഗ്രസുകാർ ചെയ്യുന്നത്.

തിരുവനന്തപുരം: ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പോസ്റ്റിന് കെപിസിസി അധ്യക്ഷനുള്ള മറുപടിയായാണ് സന്ദീപ് ജി വാര്യരുടെ കുറിപ്പ്. പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രിയ മുല്ലപ്പള്ളി രാമചന്ദ്രൻ , ഇത്തരമൊരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ രാവിലെ മുതൽ നിങ്ങളുടെ പാർട്ടിക്കാർ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയുടെ കുടുംബം ചെയ്തിരുന്ന തൊഴിലിനെ അപഹസിക്കുകയാണ് കോൺഗ്രസുകാർ ചെയ്യുന്നത്. ഇത് സത്യമാണെങ്കിൽ വളരെ മോശമായിപ്പോയി.

ചായക്കച്ചവടവും ചെത്തുമൊക്കെ ഈ നാട്ടിലെ മനുഷ്യൻ അന്തസ്സായി ജീവിക്കാൻ ചെയ്യുന്ന തൊഴിലുകളാണ്. ഐഎൻടിയുസിക്ക് ചെത്തുതൊഴിലാളി യൂണിയനില്ലെ ?

കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളെ അ​ധി​കൃ​ത​ര്‍ ഒ​റ്റ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് എ​ട്ട് അ​ടി​ ഉ​യ​ര​ത്തി​ല്‍ വേലികെട്ടി

എല്ലാകാലത്തും കോൺഗ്രസ് ഇന്നാട്ടിലെ വരേണ്യ വർഗ്ഗത്തിന്റെ മാത്രം പാർട്ടിയായിരുന്നു നരേന്ദ്രമോദിയെ ചായക്കടക്കാരനെന്നും AICC സമ്മേളനവേദിയിൽ ചായക്കച്ചവടം ചെയ്യാൻ സ്ഥലം നൽകാമെന്നും പറഞ്ഞ് മണിശങ്കർ അയ്യർ നടത്തിയ ആക്ഷേപം നമ്മൾ മറന്നിട്ടില്ലല്ലോ .

ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ ഇന്ത്യൻ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് കോൺഗ്രസ്സുകാരോട് ആരു പറഞ്ഞു കൊടുക്കാനാണ്?

shortlink

Related Articles

Post Your Comments

Related Articles


Back to top button