ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്ട് സ്പോട്ടായ നിസാമുദ്ദീന്‍ മര്‍ക്കസ് സന്ദര്‍ശിച്ച കാര്യം വെളിപ്പെടുത്താതിരുന്നതിന് പൊലീസ് കേസെടുത്ത കോണ്‍ഗ്രസ് നേതാവിന് ഒടുവില്‍ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഇപ്പോള്‍ പ്രദേശത്തെ കൗണ്‍സിലറാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ. നേരത്തെ നിസാമുദ്ദീന്‍ കൊവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതോടെ ഇവിടം സന്ദര്‍ശിച്ചവരോട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു.ഇയാളുടെ അശ്രദ്ധമൂലം ഇവരുടെ ഗ്രാമമായ തെക്ക് പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ ദീന്‍പൂര്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ, ഇവിടുത്തെ താമസക്കാര്‍ക്ക് പുറത്തുപോകാനാവത്ത സ്ഥിതിയിലാണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരെയും അംബേദ്കര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പിന്നീട് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്.
വധ ഭീഷണി; പോലീസിൽ പരാതിയുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല
നേരത്തെ അന്വേഷണത്തിനിടെ പൊലീസ് മര്‍ക്കസ് സന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇദ്ദേഹം നിഷേധിച്ചിരുന്നു. പിന്നീട് വിശദമായ അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് മര്‍ക്കസ് സന്ദര്‍ശിച്ച കാര്യം തുറന്ന് സമ്മതിച്ചത്.കൊവിഡ് രോഗത്തെ തുരത്താന്‍ രാജ്യം മുഴുവനും കഠിനശ്രമം നടത്തുമ്പോഴാണ് കോണ്‍ഗ്രസ് നേതാവിന്റെ അശ്രദ്ധ.
Post Your Comments