മുംബൈ : ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് അവധി. ദു:ഖ വെള്ളി പ്രമാണിച്ചാണ് ബിഎസ്‌ഇ-സെൻസെക്സ്, എൻഎസ്‌ഇ-നിഫ്റ്റി ആഭ്യന്തര സാമ്പത്തിക വിപണികൾക്ക് നൽകിയത്. ഇക്വിറ്റി, ഡെറ്റ്, ഫോറെക്സ്, ചരക്ക് വിപണികളിലെ ട്രേഡിംഗ് എന്നിവ ഇനി ഏപ്രിൽ 13 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. മഹാവിർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച വിപണികൾ അടച്ചിരുന്നതിനാൽ ഈ ആഴ്ച മൂന്ന് ദിവസം മാത്രമായിരുന്നു വ്യാപാരം.
കഴിഞ്ഞ ദിവസം വിപണി നേട്ടം കൈവരിച്ചിരുന്നു. കോവിഡ് 19 വൈറസിന്റെ ആഘാതം കുറയ്ക്കുന്നതിന് മറ്റൊരു ഘട്ട ആഭ്യന്തര ഉത്തേജക നടപടികളുടെ പ്രതീക്ഷകൾക്കിടയിലാണ് നേട്ടം കൈവരിച്ചത്. എൻഎസ്‌ഇ നിഫ്റ്റി 50 4.15 പോയിന്റ് ഉയർന്ന് 9,111.90. ബിഎസ്‌ഇ സെൻസെക്സ് 4.23 പോയിന്റ് ഉയർന്ന് 31,159.27ലും എത്തിയിരുന്നു.
Post Your Comments